Kottayam
മകന്‍റെ വിവാഹത്തിന് വസ്ത്രമെടുക്കാൻ പോയ അമ്മ ലോറിയിടിച്ച് മരിച്ചു; മകൻ ആശുപത്രിയിൽ

കോട്ടയം: മകന്‍റെ വിവാഹത്തിന് വസ്ത്രമെടുക്കാൻ പോയ അമ്മ ലോറിയിടിച്ച് മരിച്ചു. കോട്ടയം മീനടം സ്വദേശിനി ഷൈനി (48) ആണ് അമിത വേഗത്തിൽ എത്തിയ ലോറി ഇടിച്ച് മരിച്ചത്. പാമ്പാടി എട്ടാം മൈലിൽ ഉച്ചയ്ക്ക് 12.30 യോടെയായിരുന്നു അപകടം. മകന്‍റെ ബൈക്കിന് പിന്നിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. മൂത്ത മകന്റെ വിവാഹം അടുത്തയാഴ്ച നടക്കാനിരിക്കെയാണ് ദാരുണ അപകടം സംഭവിച്ചത്. മകൻ അഖിൽ സാം മാത്യുവിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൈനിയുടെ ഇളയമകൻ അനിൽ സാം മാത്യു ഒന്നര വർഷം മുമ്പ് വാഹനാപകടത്തിൽ മരിച്ചിരുന്നു.