24 April 2024 Wednesday

വിദ്യാർത്ഥികളെ പീടിപ്പിച്ചെന്ന പരാതിയിൽ ഒളിവിൽ കഴിഞ്ഞ അധ്യാപകൻ അറസ്റ്റിൽ

ckmnews

വിദ്യാർത്ഥികളെ പീടിപ്പിച്ചെന്ന പരാതിയിൽ ഒളിവിൽ കഴിഞ്ഞ അധ്യാപകൻ അറസ്റ്റിൽ


ചങ്ങരംകുളം:വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒളിവിൽ കഴിഞ്ഞ അധ്യാപകൻ അറസ്റ്റിൽ.കുമരനെല്ലൂർ എൻജിനിയർ റോഡ് സ്വദേശി കോമത്ത് സമദി (40) നെതിനെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.ഒളിവിൽ കഴിഞ്ഞ് വന്ന പ്രതി ചങ്ങരംകുളം പോലീസിൽ കീഴടങ്ങുകയായിരുന്നു.എടപ്പാൾ സബ്ജില്ലയിലെ എൽപി സ്‌കൂൾ വിദ്യാർഥികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന് കാണിച്ച് രക്ഷിതാവ് ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നു.ചൈൽഡ് ലൈൻ ചങ്ങരംകുളം പോലീസിന് നൽകിയ പരാതിയിലാണ് ചങ്ങരംകുളം പോലീസ് ഇയാൾക്കെതിരെ പോക്സോ ചുമത്തി കേസെടുത്തത്.