25 April 2024 Thursday

കുന്നംകുളത്ത് അടച്ചിട്ട വീട് കുത്തി തുറന്ന് 90 പവൻ സ്വർണം കവർന്ന സംഭവം:പ്രതി പിടിയിൽ

ckmnews

കുന്നംകുളത്ത് അടച്ചിട്ട വീട്  കുത്തി തുറന്ന് 90 പവൻ സ്വർണം കവർന്ന സംഭവം:പ്രതി പിടിയിൽ


അടച്ചിട്ട വീട് കുത്തി തുറന്ന് 90 പവൻ സ്വർണം കവർച്ച ചെയ്ത സംഭവത്തിലെ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ഇരിട്ടി സ്വദേശി ഇസ്മായിലാണ് പിടിയിലായത്.കുന്നംകുളം തൃശ്ശൂർ റോഡിൽ ശാസ്ത്രിജി നഗറിൽ താമസിക്കുന്ന എൽഐസി ഓഫീസ് ഉദ്യോഗസ്ഥയായ ദേവിയുടെ വീട്ടിൽ നിന്നാണ് രണ്ടാഴ്ച മുമ്പ് 90 പവനോളം വരുന്ന സ്വർണം മോഷണം പോയത്.കുടുംബം വീട് പൂട്ടി ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയ സമയത്താണ് കവർച്ച നടന്നത്


സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തൃശ്ശൂർ സിറ്റി ജില്ലാ പോലീസ് മേധാവി അങ്കിത്ത് അശോകന്റെ മേൽനോട്ടത്തിൽ കുന്നംകുളം അസിസ്റ്റൻറ് പോലീസ് കമ്മീഷണർ പി.എസ് സിനോജ് ,


കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.


 പ്രദേശത്തെ സിസിടിവി ക്യാമറകളും ഫോൺകോളുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്