Sports
ബ്രസീൽ താരം നെയ്മർക്ക് കൊവിഡ്, ഡി മരിയക്കും രോഗമെന്ന് റിപ്പോര്‍ട്ട്

പാരിസ്: പിഎസ്ജിയുടെ ബ്രസീലിയൻ താരം നെയ്മർക്ക് കൊവിഡ് എന്ന് റിപ്പോര്‍ട്ട്. ഏഞ്ചൽ ഡി മരിയ, ലിയനാർഡോ പരേഡസ് എന്നിവർക്കൊപ്പമാണ് നെയ്മർ കൊവിഡ് ബാധിതനായിരിക്കുന്നത്. ടീമിലെ മൂന്ന് താരങ്ങൾ കൊവിഡ് ബാധിതർ ആയെന്ന് പിഎസ്‌ജി ഔദ്യോഗികമായി വെളിപ്പെടുത്തിയെങ്കിലും താരങ്ങളുടെ പേരുകൾ പറഞ്ഞിട്ടില്ല.
എന്നാല്‍ ഫ്രാൻസ് ഫുട്ബോൾ അടക്കമുള്ള ഫ്രഞ്ച് മാധ്യമങ്ങളാണ് കൊവിഡ് ബാധിതരായ താരങ്ങളുടെ പേര് പുറത്തുവിട്ടത്. ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം മൂന്ന് താരങ്ങളും ഉല്ലാസ യാത്രയിലായിരുന്നു. തിരികെ പാരീസിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് നെയ്മറടക്കമുള്ളവർ പോസിറ്റീവായത്. ഇതോടെ ഈമാസം പത്തിന് ലെൻസിനെതിരായ ആദ്യ ലീഗ് മത്സരത്തിൽ നെയ്മറും ഡി മരിയയും കളിച്ചേക്കില്ല.