19 April 2024 Friday

ജിയോ 5ജി കേരളത്തിലെ രണ്ട് ജില്ലകളിൽ കൂടി

ckmnews

ജിയോ 5ജി കേരളത്തിലെ രണ്ട് ജില്ലകളിലേക്ക് കൂടി എത്തുന്നു. ജിയോ 5ജിയുടെ അടുത്ത ഘട്ടം ഇന്ത്യയിലെ 10 നഗരങ്ങളിലാണ് നടപ്പാക്കുക. ഇതിലാണ് കേരളത്തിലെ രണ്ട് ജില്ലകളും ഇടംപിടിച്ചിരിക്കുന്നത്.തിങ്കളാഴ്ചയാണ് റിലയൻസ് ജിയോ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ആഗ്രഹ, കാൻപൂർ, മീരട്ട്, പ്രയാഗ്രാജ്, തിരുപ്പതി, നെല്ലൂർ, കോഴിക്കോട്, തൃശൂർ, നാഗ്പൂർ, അഹമ്മദ്‌നഗർ എന്നിവിടിങ്ങളിലാണ് ഇനി 5ജി സേവനം ലഭ്യമാവുക. ഈ നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് ഇനി മുതൽ ജിയോ വെൽകം ഓഫറിന്റെ ഭാഗമായി സൗജന്യമായി 5ജി സേവനം ലഭ്യമാകും