24 April 2024 Wednesday

കാൻസർ ബോധവൽക്കരണ ക്യാമ്പും പരിശോധന ക്യാമ്പും സംഘടിപ്പിച്ചു

ckmnews

ചങ്ങരംകുളം:കാരുണ്യം പാലിയേറ്റീവ് കെയർ ക്ലിനിക്കിൻ്റെയും തലശ്ശേരി മലബാർ കാൻസർ സെൻ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കാൻസർ ബോധവൽക്കരണ ക്യാമ്പും സ്തനാർഭുതവും ഗർഭാശയ കാൻസറും സ്വയം കണ്ടെത്താനുള്ള ഡമോൺ സ്ട്രേഷനും നടന്നു.പ്രസിഡണ്ട്  പി.പി.എം അഷ്റഫ് അദ്ധ്യക്ഷനായിരുന്നു.നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ്യ സൈഫുദ്ധീൻ ഉദ്ഘാടനം ചെയ്തു.മുസ്തഫ ചാരുപറമ്പിൽ,കെ.കുഞ്ഞിമുഹമ്മത് എന്നിവർ ആശംസ പ്രസംഗം നടത്തി.ഡോ.ഫിൻസ് ഫിലിപ്പ്,ഡോ.നീതു എന്നിവർ ക്ലാസെടുത്തു.വളണ്ടിയർക്കുള്ള തിരിച്ചറിയൽ കാർഡ് എം.വി.ഫാത്തിമ്മ ഏറ്റുവാങ്ങി.പി.കെ.അബ്ദുള്ളക്കുട്ടി സ്വാഗതവുംഎം.എ.ലത്തീഫ് നന്ദിയും പറഞ്ഞു