24 April 2024 Wednesday

മാട്ടം കെഎം ഫാമിലി വാട്ട്സ്അപ്പ് ഗ്രൂപ്പ് ക്വിസ്സ് മത്സരം സമ്മാനദാന ചടങ്ങ് സംഘടിപ്പിച്ചു

ckmnews

മാട്ടം കെഎം ഫാമിലി വാട്ട്സ്അപ്പ് ഗ്രൂപ്പ് ക്വിസ്സ് മത്സരം സമ്മാനദാന ചടങ്ങ് സംഘടിപ്പിച്ചു


ചങ്ങരംകുളം:മാട്ടം കെഎം ഫാമിലി വാട്ട്സ്അപ്പ് ഗ്രൂപ്പ് ഓൺ ലൈനായി നടത്തിയ ക്വിസ്സ് മത്സരം സീസൺ 3 യുടെ സമ്മാനദാന ചടങ്ങ് സംഘടിപ്പിച്ചു. ഗ്രൂപ്പിൽ നടത്തിയ മൈലാഞ്ചി മത്സരം,ലോകകപ്പ് പ്രവചന മത്സരം,തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രവചന മത്സരം തുടങ്ങിയവയുടെ സമ്മാനദാനവും നടന്നു.വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എംഎം സലീം ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു.കെഎഫ്ടിയുസംസാന പ്രസിഡന്റ് ഹംസ ചങ്ങരംകുളം അധ്യക്ഷനായി.നന്നംമുക്ക് പഞ്ചായത് വാർഡ് മെമ്പർ ഫയാസ് ,വിഐ ഷംസുദ്ധീൻ എന്നിവർ മുഖ്യാതിഥികളായി.ഫൈസൽ ചാലിശ്ശേരി പരിപാടി നിയന്ത്രിച്ചു.ഫഹ്മിദ സിദ്ധീഖ് ആശംസ നേർന്നു.റിദ ഫാത്തിമയുടെ ഗാനങ്ങൾ പരിപാടിക്ക് മാറ്റുകൂട്ടി.ഷംന ഫൈസൽ നന്ദി പറഞ്ഞു.