19 April 2024 Friday

വെഞ്ഞാറുമൂട് കൊലപാതകം സിപിഐഎം കരിദിനം ആചരിച്ചു

ckmnews

*വെഞ്ഞാറമൂട് കൊലപാതകം സിപിഐഎം കരിദിനം ആചരിച്ചു*


എടപ്പാൾ:കോൺഗ്രസിന്റെ അരുംകൊല രാഷ്ട്രീയം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി സിപിഐഎം കരിദിനം ആചരിച്ചു.എരുവപ്രക്കുന്ന് ബ്രാഞ്ചിന്റെ പ്രതിഷേധം ബ്രാഞ്ച് സെക്രട്ടറി എം.എ നവാബ് ഉദ്ഘാടനം ചെയ്തു ,ഇ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു, പി.എസ് സുജിത്ത്, കെ.പി.സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.എടപ്പാൾ ടൗണിൽ നടന്ന പ്രധിഷേധ പരിപാടിയിൽ സി പി ഐ എം ചുങ്കം എൽ സി സെക്രട്ടറി യൂ പി പുരുഷോത്തമൻ, ഏരിയ കമ്മറ്റി അംഗം സി രാഘവൻ,  ചുങ്കം ബ്രാഞ്ച് സെക്രട്ടറി കെ മുഫാഷിദ്, എൽ സി അംഗം ഇ സുകുമാരൻ എന്നിവർ നേതൃത്വം വഹിച്ചു.വട്ടംകുളത്ത് എടപ്പാൾ ഏരിയ സെക്രട്ടറി എം മുസ്തഫ നേതൃത്വം നൽകി. ചങ്ങരംകുളത്ത് ടി സത്യൻ നേതൃത്വം നൽകി.