23 April 2024 Tuesday

കുറ്റിപ്പുറത്ത് നിന്നും കാണാതായ യുവതിയും കുഞ്ഞും ബെംഗളൂരുവിൽ; 11 വർഷത്തിന് ശേഷം കണ്ടെത്തി പൊലീസ്

ckmnews


കുറ്റിപ്പുറം : പതിനൊന്ന് വർഷം മുമ്പ് കുറ്റിപ്പുറത്ത് നിന്നും കാണാതായ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി. 2011ൽ കുറ്റിപ്പുറത്ത് നിന്നും കാണാതായ നുസ്റത്തിനേയും,കുഞ്ഞിനേയുമാണ് ബാംഗ്ലൂരില്‍ നിന്ന് മലപ്പുറം സി ബ്രാഞ്ചിൽ പ്രവർത്തിക്കുന്ന ജില്ലാ മിസ്സിംഗ് പേഴ്സൺ ട്രേസിംഗ് യൂണിറ്റ് (ഡി എം പി ടിയു) കണ്ടെത്തിയത്. 

ജില്ലയിൽ റിപ്പോർട്ട് ചെയ്ത കാണാതായവരുടെ കേസുകളിൽ വർഷങ്ങളായി കണ്ടെത്താൻ സാധിക്കാത്ത ആളുകളെകണ്ടെത്തുന്നതിനായി ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം പ്രത്യേകം നടത്തി വന്ന അന്വേഷണത്തിലാണ് നുസ്റത്തിനെയും കുഞ്ഞിനേയും കണ്ടെത്തിയത്. ഡി എം പി ടി യു നോഡൽ ഓഫീസറായ ഡി വൈ എസ് പി കെ സി ബാബുവിന്റെ നേതൃത്വത്തിൽ ഡി എം പി ടി യു അംഗങ്ങൾ ആണ് അന്വേഷണം നടത്തിയത്.