25 April 2024 Thursday

മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തക സമിതിയും സ്വീകരണവും

ckmnews

മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ്  പ്രവർത്തക സമിതിയും സ്വീകരണവും 


എരമംഗലം:ആതുര സേവന രംഗത്ത് മാറഞ്ചേരി ആസ്ഥാനമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തക സമിതി യോഗവും കേരള വ്യാപാരി വ്യവസായി വനിത വിങ് സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി ആരിഫക്കുള്ള സ്വീകരണവും നടന്നു. ട്രസ്റ്റ് ചെയർമാൻ 

മടപ്പാട്ട് അബൂബക്കർ സാഹിബിന്റെ അധ്യക്ഷതയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ  സുബൈർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി നൂറുദ്ദീൻ, റഹ്മാൻ പോക്കർ, എടി അബ്ദുല്ലത്തീഫ്, ചന്ദ്രഹസൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു  തുടർന്ന് ആരിഫ സ്വീകാരണത്തിന് നന്ദി അറിയിച്ചു.എം ടി നജീബ് സ്വാഗതവും ടി എം ബാബു നന്ദിയും പറഞ്ഞു