25 April 2024 Thursday

സംസ്ഥാനപാതയിൽ രണ്ടിടത്ത് അപകടം;പത്ത് പേർക്ക് പരിക്ക്

ckmnews

സംസ്ഥാനപാതയിൽ രണ്ടിടത്ത് അപകടം;പത്ത് പേർക്ക് പരിക്ക്


എടപ്പാൾ: തൃശ്ശൂർ ചൂണ്ടൽ സംസ്ഥാന പാതയിൽ രണ്ടിടത്ത് വാഹനാപകടം. കണ്ടനകത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഓട്ടോയിലും ബൈക്കിലും തട്ടി കടയിലേക്ക് ഇടിച്ച് കയറി.ശബരിമല ദർശനം കഴിഞ്ഞ് മടങ്ങി വന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.കണ്ണൂർ ഇരിട്ടി പേരാവൂർ സ്വദേശികളായ 5 പേർക്കാണ് പരിക്ക്. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.നടുവട്ടത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ കടയിലേക്ക് ഇടിച്ച്  കയറി. ഉച്ചയ്ക്ക് ശേഷം നാല് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ അഞ്ച് പേരെ എടപ്പാളിലെ സ്വകാര്യാശുപത്രിയിൽ വേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.