28 March 2024 Thursday

ഹനുമാസം നോവൽ സാംസ്കാരിക സമിതി ചർച്ച ചെയ്തു

ckmnews

ഹനുമാസം നോവൽ സാംസ്കാരിക സമിതി ചർച്ച ചെയ്തു 


ചങ്ങരംകുളം:വട്ടംകുളം സ്വദേശിയായ ശ്രീനന്ദൻ രചിച്ച ഹനുമാനസം ചർച്ച ചെയ്തു. രാമായണത്തിലെ ഹനുമാൻ എന്ന കഥാപാത്രത്തിൻ്റെഅമാനുഷിക പരിവേഷങ്ങൾ പൊഴിച്ച് കളഞ്ഞ് സമകാലീന മനുഷ്യനാക്കിനർമ്മഭാവനയിൽ ആവിഷ്ക്കരിച്ച ആഖ്യായികയാണ് ഹനുമാനസം എന്ന് സോമൻ ചെമ്പ്രേത്ത് ആമുഖ ഭാഷണത്തിൽ വ്യക്തമാക്കി.ഗ്രന്ഥശാല പ്രസിഡണ്ട് എം എം ബഷീർ ചർച്ചയുടെ മോഡറേറ്ററായി കവി മുകുന്ദൻ ആലങ്കോട് ചന്ദ്രിക രാമനുണ്ണി സി എം ബാലാമണി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. വിശ്വവിഖ്യാതനായ ലിയോ ടോൾസ്റ്റോയ് രചിച്ച യുദ്ധവും സമാധാനവും എന്ന നോവൽ കെ വി ശശീന്ദ്രൻ പരിചയപ്പെടുത്തി.