25 April 2024 Thursday

എടപ്പാൾ കണ്ടനക്കത്ത് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ckmnews

എടപ്പാൾ കണ്ടനക്കത്ത് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു


എടപ്പാൾ: കഴിഞ്ഞ ദിവസം രാത്രിയിൽ പുള്ളുവൻ പടിയിൽ കെ.എസ്.ആര്‍.ടി.സി.ബസ് ബൈക്കില്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിൽ

കഴിഞ്ഞ യുവാവ് മരണത്തിന് കീഴടങ്ങി.കോലത്ര കുന്നത്ത് താഴത്തെ പുരക്കൽ ബാലന്റെ മകൻ മിഥുൻ ആണ് അപകടത്തിൽ മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി 9.30 നു സംസ്ഥാന പാതയിലെ പുള്ളുവൻപടിയിലായിരുന്നു അപകടം.അപകടത്തിൽ മിഥുൻ ആദിത്യൻ,അതുൽ എന്നിവര്‍ക്ക് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ മിഥുൻ ഇന്ന് ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.ചേകനൂര്‍ ആറേക്കാവ് പൂരം കഴിഞ്ഞ് മൂവരും ബൈക്കില്‍ വീടുകളിലേക്ക് വരുന്നതിനിടേയാണ് അപകടം.കോലത്രക്കുന്നിലേക്ക് ബൈക്ക് തിരിച്ചതിനിടെ മറ്റൊരു വാഹനത്തെ മറികടന്നു വന്ന  കെ.എസ്.ആര്‍.ടി.സി.ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു.