19 April 2024 Friday

കാഞ്ഞിയൂർ മസ്ജിദുന്നൂർ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണം സംഘടിപ്പിച്ചു

ckmnews

കാഞ്ഞിയൂർ മസ്ജിദുന്നൂർ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണം സംഘടിപ്പിച്ചു


ചങ്ങരംകുളം :ലഹരിക്കെതിരെ പോരാടുക എന്ന ശീർഷകത്തിൽ കാഞ്ഞിയൂർ മസ്ജിദുന്നൂർ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സംഗമം സംഘടിപ്പിച്ചു.ചങ്ങരംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എ ഖാലിദ് ഉദ്ഘാടനം ചെയ്തു മഹല്ല് പ്രസിഡണ്ട് കെ വി ഇസ്മായിൽ ഹാജി അധ്യക്ഷത വഹിച്ചു എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ ജാഫർ വിഷയാവതരണം നടത്തി നന്നംമുക്ക് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി കെ നൗഷാദ്, മുസ്തഫ മാട്ടം , കാരയിൽ അപ്പു, വി വി ഇബ്രാഹീം , ഹാഫിള് സിദ്ധീഖ് സഖാഫി കാവനൂർ പ്രസംഗിച്ചു.