18 April 2024 Thursday

ഓണം സ്പെഷല്‍ സ്ക്വോഡ് എടപ്പാളില്‍ പരിശോധ നടത്തി

ckmnews

*ഓണം സ്പെഷ്യൽ സ്ക്വാഡ് എടപ്പാളിൽ പരിശോധന നടത്തി*


എടപ്പാൾ: പൊതുസ്ഥലങ്ങൾ, മാർക്കറ്റുകൾ ,കടകൾ, പൊതു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് ഉപയോഗം, സാമൂഹിക അകലം പാലിക്കൽ, സാനി റ്റൈസർ, ഹാൻഡ് വാഷ് സൗകര്യങ്ങൾ എന്നിവ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടറുടേയും ജില്ലാ ദുരന്തനിവാരണ സമിതിയുടേയും നിർദ്ദേശ പ്രകാരം പൊന്നാനി താലൂക്കിൽ ഓണം സ്പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തി. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകർ നയിക്കുന്ന സ്ക്വാഡിൽ പോലീസ്, ഗ്രാമ പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

 പഞ്ചായത്തിലെ വിവിധ കടകളിലും സ്ഥാപനങ്ങളിലും  സ്ക്വാഡ് പരിശോധന നടത്തി. ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.  നിർദേശങ്ങൾ കൃത്യമായി പാലിക്കാത്തവർക്കെതിരെ കർശനമായ നിയമ നടപടികൾ കൈക്കൊള്ളും. ചങ്ങരംകുളം, പൊന്നാനി, മറഞ്ചേരി, എരമംഗലം, വെളിയംകോട് ,കാലടി തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടത്തിയിരുന്നു. മൂന്ന് സംഘങ്ങളാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. കളക്ട തുടർന്നുള്ള ദിവസങ്ങളിലും താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ സ്ക്വാഡ് പരിശോധനകൾ നടത്തും. എല്ലാ കടയുടമകളും പൊതുജനങ്ങളും നിബന്ധനകൾ പാലിച്ച് മുന്നോട്ടു പോകണമെന്ന് സ്ക്വാഡ് അറിയിച്ചു. എടപ്പാളിൽ നടന്ന പരിശോധയ്ക്ക് അധ്യാപകനായ സുരേഷ് ബാബു, സി പി ഒ അഭിലാഷ് സോളമൻ, പ്രഭീഷ്, വിജീഷ്, സുധീർ നേതൃത്വം നൽകി.