19 April 2024 Friday

മൂക്കുതല ഹൈസ്കൂൾ 1990-91 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ജനുവരി 22ന് നടക്കും

ckmnews

മൂക്കുതല ഹൈസ്കൂൾ 1990-91 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ജനുവരി 22ന് നടക്കും


ചങ്ങരംകുളം:മൂക്കുതല ഹൈസ്കൂൾ 1990-91 എസ്എസ്എൽസി ബാച്ച് ഓർമ്മചെപ്പ് കൂട്ടായ്മ 

അക്ഷരമുറ്റത്തിത്തിരി നേരം എന്ന പേരിൽ സംഘടിപ്പിക്കുന്ന 

പൂർവ്വ വിദ്യാർത്ഥി സംഗമം ജനുവരി 22ന് നടക്കും.മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 1990 - 91 കാലയളവിൽ പത്താം ക്ലാസ് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളെ  പങ്കെടുപ്പിച്ചുകൊണ്ട് വർഷങ്ങൾക്കിപ്പുറം ഒരു കൂടിച്ചേരലിന് വേണ്ടിയുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.കാലം മങ്ങലേൽപ്പിച്ച ആ സൗഹൃദം ഒന്ന് പുതുക്കാൻ ഒരിക്കൽ കൂടി ആ വിദ്യാലയത്തിന്റെ മുറ്റത്ത് ഒത്ത് ചേരാൻ ഈ കാലയളവിൽ  വിദ്യാലയത്തിൽ നിന്നും പത്താം ക്ലാസ് പഠിച്ചിറങ്ങിയ എല്ലാവരും എത്തിച്ചേരണമെന്നും സംഘാടകർ അറിയിച്ചു


ഗ്രൂപ്പ്‌ ചീഫ് അഡ്മിൻ സലീം മൂക്കുതല 9495972378 (watsaap ),      0097470407003