24 April 2024 Wednesday

ഒരുക്കാൽകുന്ന് ക്വാറി സമരത്തിന് ഐക്യദാർഢ്യവുമായി യൂത്ത് ലീഗ്

ckmnews

ഒരുക്കാൽകുന്ന് ക്വാറി സമരത്തിന് ഐക്യദാർഢ്യവുമായി യൂത്ത് ലീഗ്


പെരുമ്പിലാവ്:പാറഖനനം മൂലം ജനം ദുരിതമനുഭവിക്കുന്ന 

മണിയറക്കോട് ഒരുക്കാൽകുന്ന് വി.ബി.ഗ്രാനൈറ്റ് ക്വാറിക്കെതി

 ജനകീയ സമിതിയുടെ നേതൃത്വത്തി നടക്കുന്ന 

സമര പരിപാടികൾക്ക് പൂർണ പിന്തുണയുമായ് യൂത്ത് ലീഗ് കുന്നംകുളം നിയോജക മണ്ഡലം കമ്മിറ്റി.യൂത്ത് ലീഗ്

കുന്നംകുളം നിയോജകമണ്ഡലം പ്രസിഡണ്ട് എം എം നാസർ കടവല്ലൂരിന്റെ

നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്.കടവല്ലൂർ പഞ്ചായത്ത് 

അധികൃതർ ക്വാറിയുടെ പ്രവർത്തനം 

നിർത്തിവെക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പരിസരവാസിയുടെ ആശങ്കകൾ അകറ്റണമെന്നും നാസർ കടവല്ലൂർ ആവശ്യപ്പെട്ടു.വരും ദിവസങ്ങളിൽ സമരസമിതി നേതാക്കളുമായി

സഹകരിച്ച് വിവിധ സമര പരിപാടികൾ യൂത്ത് ലീഗ് സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.യൂത്ത് ലീഗ് കുന്നംകുളം നിയോജകമണ്ഡലം

ട്രഷറർ അബ്ദുറഹ്മാൻ ,എംഎസ്എഫ് നിയോജകമണ്ഡലം പ്രസിഡണ്ട് സുഹൈൽ കടവല്ലൂർ, അബുദാബി കെ.എം.സി.സി പ്രതിനിധി സഹൽ പി.എം,കടവല്ലൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ജുനൈദ് വാഫി പെരുമ്പിലാവ്,മുസ്ലിം ലീഗ് മണിയറക്കോട് വാർഡ് സെക്രട്ടറി വി.എം റഷീദ്,ലീഗ് പ്രവർത്തകരായ കെ.എ ജിയാദ്, കെ.എം അബൂബക്കർ , കെ.എം

ഷംസുദ്ദീൻ, എം.എം ഇബ്രാഹിം എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദർശനം നടത്തിയത്.