29 March 2024 Friday

സേവാദള്‍ ദുരന്ത നിവാരണ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ബിരിയാണി ചലഞ്ച് നടത്തി

ckmnews

പൊന്നാനി:ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇടപെടാനും അടിയന്തരഘട്ടങ്ങളിൽ സേവനങ്ങൾ ചെയ്യാനും രുപീകരിച്ച സേവാദൾ ദുരന്തനിവാരണ സേനക്ക്  സാധന സാമഗ്രികൾ വാങ്ങുന്നതിന് ബിരിയാണി ചലഞ്ച് നടത്തി.

ഈശ്വരമംഗലത്ത് നടന്ന പരിപാടി ഡി.സി.സി ജന:സെക്രട്ടറി ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു.

സേവദാൾ സംസ്ഥാന ട്രഷറർ യൂസഫ് ഷാജിഅദ്ധ്യക്ഷത വഹിച്ചു. അഡ്വ: എൻ.എ.ജോസഫ്, നബീൽ നൈതല്ലൂർ, പി.കോയകുട്ടി, കൗൺസിലർ പ്രീത രഞ്ജിത്ത് , സന്തോഷ് കടവനാട്, പി.രഞ്ജിത്ത്, ഷിനോദ് കർമ്മ, ശ്രീരാഗ്, സുജിത്ത് പാലപ്പെട്ടി, അലി കാസിം എന്നിവർ പ്രസംഗിച്ചു.