29 March 2024 Friday

കക്കിടിപ്പുറം ശ്രീ അസുര മഹാകാളൻ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

ckmnews

കക്കിടിപ്പുറം ശ്രീ അസുര മഹാകാളൻ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി


ചങ്ങരംകുളം:കക്കിടിപ്പുറം ശ്രീ അസുര മഹാകാളൻ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി.ഉത്സവത്തോടനുബന്ധിച്ച് നടന്ന കൊടിയേറ്റം എണ്ണാഴി മനക്കൽ ദേവരാജൻ തിരുമേനിയുടെ കാർമികത്വത്തിൽ നടന്നു.

ജനുവരി പതിനെട്ടാം തീയതി ഉത്സവം നടക്കും.ഉത്സവ ദിവസം വരെ നിറമാലയും  നടക്കും.ചടങ്ങിൽ ക്ഷേത്രക്കമ്മറ്റി ഭാരവാഹികളും ഭക്തരും പങ്കെടുത്തു.