18 April 2024 Thursday

വെഞ്ഞാറമൂട് കൊലപാതകം:വെല്‍ഫെയര്‍ പാര്‍ട്ടി ചങ്ങരംകുളം യൂണിറ്റ് അപലപിച്ചു

ckmnews

വെഞ്ഞാറമൂട് കൊലപാതകം:വെല്‍ഫെയര്‍ പാര്‍ട്ടി ചങ്ങരംകുളം യൂണിറ്റ് അപലപിച്ചു


ചങ്ങരംകുളം:വെഞ്ഞാറമൂട്ടിൽ നടന്ന അതിക്രൂരമായ ഇരട്ട കൊലപാതകത്തെ വെല്‍ഫെയര്‍ പാര്‍ട്ടി ചങ്ങരംകുളം യൂണിറ്റ് അപലപിച്ചു.ഇത്തരം കിരാത പ്രവർത്തനങ്ങൾ ഏത് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയാലും അംഗീകരിക്കാനാവില്ല.കൃത്യം നടത്തിയ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് അര്‍ഹമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും വെല്‍ഫെയര്‍ യോഗം ആവശ്യപ്പെട്ടു.മനുഷ്യനന്മക്ക് വേണ്ടി പ്രവർത്തിക്കാൻ പ്രതിബദ്ധരായ ഒരു രാഷ്ട്രീയ നേതൃത്വവും ഇത്തരം പൈശാചിക പ്രവർത്തനങ്ങൾക്ക് ഒരു വിധ ഒത്താശയും ചെയ്യരുതെന്നും നാടിനും കുടുംബത്തിനും അത്താണിയാ വേണ്ട രണ്ടു യുവാക്കളാണ് നഷ്ടപ്പെട്ടതെന്നും ഇത്തരം സംഭവങ്ങൾ ഇനിയും തുടരാനുവദിച്ചുകൂടെന്നും വെൽഫെയർ പാർട്ടി ആലംകോട് പഞ്ചായത്ത് കമ്മിററി വിളിച്ചു ചേർത്ത അനുശോചന യോഗത്തിൽ പങ്കെടുത്തു കൊണ്ട് ശാക്കിർ ചങ്ങരംകുളം പറഞ്ഞു.പാർട്ടി പഞ്ചായത്ത് പ്രസിഡൻ്റ് എം കെ അബ്ദുൾ റഹിമാൻ - സെക്രട്ടറി ടിവി മുഹമ്മദ് അബ്ദുൾ റഹിമാൻ.ജോയൻറ് സെക്രട്ടറി ഹംസ മാട്ടം.മുജീബ് കോക്കൂർ എന്നിവർ പങ്കെടുത്തു.