16 April 2024 Tuesday

നാടെങ്ങും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുദേവ ജയന്തി ആഘോഷിച്ചു

ckmnews

നാടെങ്ങും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുദേവ ജയന്തി ആഘോഷിച്ചു


എടപ്പാൾ: ശ്രീനാരായണ ഗുരുദേവന്റെ 166-ാമത് ജയന്തി ഇന്ന്. പതിവ് ആഘോഷങ്ങൾ ഒഴിവാക്കിയും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും വിശേഷാൽ പൂജകളിലും സമൂഹ പ്രാർത്ഥനയുമായിനാടെങ്ങും ഗുരുദേവ ജയന്തി ആഘോഷിച്ചു. എസ് എൻ ഡി പി എടപ്പാൾ ശാഖയുടെ നേതൃത്വത്തിൽ വെങ്ങിനിക്കരയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് ഗുരുദേവ ജയന്തി ആഘോഷിച്ചു. ശാഖാ സെക്രട്ടറി പ്രജിത് തേറയിൽ പൂജകൾക്ക് നേതൃത്വം നൽകി. ശ്രീനിവാസൻ ,പ്രകാശൻ,സുമേഷ്, പ്രസാദ്, രത്നം, ശാന്തകുമാരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ഗുരുകൃപ സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ ഗുരുദേവ ജയന്തി ആഘോഷം കോ വിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്നു. പ്രസിഡൻറ് കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി രാഗം സുരേഷ്, നൂനിയിൽ ബാലൻ, ശ്രീകാന്ത് കൊടായ്ക്കൽ, സലിം കുമാർ പി.ഡി, ഷജിൽ ഐ.സി, സുരേഷ്.പി.എം, സദാനന്ദൻ വൈദ്യർ മൂല തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.