27 March 2023 Monday

ശബരിമലയിൽ മകരവിളക്കുത്സവത്തിനായി സുക്ഷാക്രമീകരണങ്ങൾ ശക്തമാക്കി തുടങ്ങി

ckmnews

ശബരിമലയിൽ മകരവിളക്കുത്സവത്തിനായി സുക്ഷാക്രമീകരണങ്ങൾ ശക്തമാക്കി തുടങ്ങി. നിലവിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി പമ്പയിലും സന്നിധാനത്തും അധിക സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്


തിരക്ക് ഒഴിവാക്കാൻ സമയം ക്രമീകരിച്ചാണ് പമ്പയിൽ നിന്ന് തീർഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടുന്നത്. ആർ.എ.എഫ്, എൻ.ഡി.ആർ.എഫ് സേനാംഗങ്ങളുൾപ്പെടെ സുരക്ഷാ ക്രമീകരണങ്ങൾ വിപുലപ്പെടുത്തി കൊണ്ടിരിക്കുകയാണ്.


മകരവിളക്ക് ദിവസമായ ജനുവരി 14വരെയുള്ള വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി. വരും ദിവസങ്ങളിൽ സന്നിധാനത്ത് തങ്ങുന്ന തീർഥാടകർ ഭക്ഷണം പാകം ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.