28 March 2024 Thursday

പൊന്നാനിയിൽ ഖര-ദ്രവ്യ " ട്രീറ്റ്മെന്റ് പ്ലാന്റിന് 1.567 കോടിയുടെ ഭരണാനുമതി

ckmnews

പൊന്നാനിയിൽ ഖര-ദ്രവ്യ " ട്രീറ്റ്മെന്റ് പ്ലാന്റിന് 1.567 കോടിയുടെ ഭരണാനുമതി


പൊന്നാനി ഹാർബറിലെ പുനർഗേഹം ഭവന സമുച്ചയത്തിൽ നിർമിക്കാൻ

പോകുന്ന " ഖര-ദ്രവ്യ " ട്രീറ്റ്മെന്റ് പ്ലാന്റിന് (സീവറേജ്  ട്രീറ്റ്മെന്റ് പ്ലാന്റ് - STP)1,5675,500 കോടി രൂപയുടെ  ഭരണാനുമതി

ലഭിച്ചതായി എംഎൽഎ പി. നന്ദകുമാർ അറിയിച്ചു.മൽസ്യ തൊഴിലാളി കുടുംബങ്ങൾക്കായി പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച

128 ഫ്ലാറ്റുകൾ 2021 സെപ്റ്റംബർ മാസത്തിൽ പണി പൂർത്തീകരിച്ചു

അർഹരായവർക്ക് കൈമാറിയിരുന്നു.എന്നാൽ മലിന ജലം കൃത്യമായി

ഒഴുകി പോകാനാകുന്നതും

സംസ്കരിക്കാൻ  കഴിയുന്നതുമായ

സൗകര്യം തീരെ അപര്യാപ്തമായിരുന്നു.ഈ സാഹചര്യത്തിലാണ്  വിഷയം ഫിഷറീസ് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും

ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ മേൽനോട്ടത്തിൽ പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഐആർടിസി മുഖേന തയ്യാറാക്കിയ

പ്രപ്പോസൽ ഫിഷറീസ് വകുപ്പിന് മുന്നിൽ

സമർപ്പിച്ചത്.ഫിഷറീസ് ഫ്ലാറ്റിൽ

താമസിക്കുന്ന പാവപ്പെട്ട മൽസ്യതൊഴിലാളികൾ നേരിടുന്ന

പ്രധാന പ്രശ്നത്തിനാണ് സീവറേജ് ട്രീറ്റ്മെന്റ് പ്ലാന്റ് വരുന്നതോടെ ശാശ്വത പരിഹാരമാകുന്നത്.തുടർ നടപടിക്രമങ്ങൾ

വേഗത്തിലാക്കി സീവറേജ് ട്രീറ്റ്മെന്റിന്റെ

നിർമാണം വേഗത്തിൽ  പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എം.എൽ.എ പറഞ്ഞു