23 April 2024 Tuesday

പരിമിതികളെ തോല്‍പിച്ച് പൊന്നാനി സ്വദേശിയായ അബൂബക്കര്‍

ckmnews

പരിമിതികളെ തോൽപിച്ച് പൊന്നാനി സ്വദേശി അബൂബക്കർ മാതൃകയാവുന്നു.


പൊന്നാനി: അബൂബക്കർ സിദ്ധീഖിന് തീർച്ചയായും ചോദിക്കാം....

മിടക്കനെന്തിനാണ് കൈകാലുകൾ...

കഴിവും ശേഷിയുമുണ്ടെങ്കിൽ നേട്ടങ്ങളൊക്കെയും കൂടെ ചേരും.

അബൂബക്കർ സിദ്ധീഖ് അതിന് ദൃഷ്ടാന്തമാണ്.


കമ്പ്യൂട്ടർ സയൻസിൽ ബിരുദ്ദം നേടിയിരിക്കുകയാണ് ഈ മിടുക്കൻ.

പ്രത്യേക പരിശീലനമൊന്നുമില്ലാതെ ഒറ്റക്ക് നേടിയെടുത്തതാണിത്. 

കൈകാലുകളെന്നാൽ ഇടതുകയ്യും അതിലെ ഏതാനും വിരലുകളുമാണ് അബൂബക്കറിനുള്ളത്.

നേട്ടങ്ങളൊക്കെയും കൈ പിടിയിലൊതുക്കാൻ ഇതുതന്നെ ധാരാളാണ് ഈ മിടുക്കന്.


ഈ കോവിഡ് കാലത്ത് 23 ഓളം വെബിനാറുകളിലും ഓൺലൈൻ മത്സരങ്ങളിലുമാണ് അബൂബക്കർ പങ്കെടുത്തത്. മികവിനുള്ള സാക്ഷ്യപത്രം ഇതിനെല്ലാം ലഭിച്ചു. 

ഓൺലൈൻ സംവാദങ്ങളിൽ മികച്ച സാന്നിധ്യമാണ് ഈ മിടുക്കൻ.

സർഗ്ഗാത്മകമായ നിരവധി മേഖലകളിൽ അബൂബക്കർ മികവറിയിച്ചിട്ടുണ്ട്. എഴുത്ത്, വര, സംഗീതം, ഹ്രസ്വ സിനിമ ചിത്രീകരണം എന്നിവയിൽ സാന്നിധ്യമായിട്ടുണ്ട്. രണ്ടാമത്തെ ഹ്രസ്വചിത്രത്തിനായുള്ള ഒരുക്കത്തിനിടെയാണ് കോവിഡെത്തിയത്. പുത്തൻ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയുള്ള നിരവധി ആശയങ്ങൾ അബൂബക്കറിന്റെ മനസ്സിലുണ്ട്. പരിമിതികളൊന്നും അതിന് തടസ്സമാകില്ലെന്ന ഉറപ്പിനൊപ്പമാണ് അബൂബക്കറുള്ളത്.


എം സി എക്ക് ചേരണമെന്നതാണ് ആഗ്രഹം. സീറ്റ് വലിയൊരു കടമ്പയാണ്. തന്റെ പരിമിതികൾക്കു മുന്നിൽ സർക്കാർ പരിഗണന പിന്തുണയായി എത്തുമെന്നാണ് അബൂബക്കർ പ്രതീക്ഷിക്കുന്നത്. അബൂബക്കർ സിദ്ധീഖിന്റെ നേട്ടങ്ങളൊക്കെയും പ്രചോദനമാണ്. പരിമിതികളെ എങ്ങനെ ഊർജ്ജമാക്കി മാറ്റാമെന്ന് ഈ മിടുക്കൻ കാണിച്ചുതരുന്നു. 


റിപ്പോർട്ട്: നദീർ