28 March 2024 Thursday

കോവിഡിനെതിരെ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കി ഓട്ടോഡ്രൈവര്‍

ckmnews

കോവിഡിനെതിരെ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കി ഓട്ടോഡ്രൈവര്‍


പൊന്നാനി:കോവിഡിനെതിരെ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കി ഓട്ടോഡ്രൈവര്‍ മാതൃകയാവുകയാണ്.

ഓട്ടോയിൽ കയറുന്നതിന് മുമ്പ് ഹാൻഡ്‌ വാഷ് ഉപയോഗിച്ച് അണുവിമുക്തമാക്കിയതിന് ശേഷം കൈ കഴുകി ഡിഷ് പേപ്പർ കൊടുക്കുന്ന ഓട്ടോ ഡ്രൈവർ യു ശിഹാബുദ്ധീൻ.യാത്രക്കാർ ഓട്ടോയിൽ കയറുന്നതിനു മുമ്പ് കൈകഴുകാൻ ഓട്ടോറിക്ഷയിൽ ഒരു പൈപ്പും ചെറിയ വെള്ളത്തിൻ്റെ ടാങ്കും ഒരുക്കിയിട്ടുണ്ട്.ഓട്ടോ ഡ്രൈവറായ തെയ്യങ്ങാട് സ്വദേശി ശിഹാബുദ്ധീനാണ്

കോവിഡിനെതിരേ പൊരുതാൻ പുതിയ മാർഗം തേടിയത്.പല സ്ഥലങ്ങളിൽ നിന്നും വരുന്ന ആളുകളെയും കൊണ്ട് യാത്ര തിരിക്കുമ്പോൾ തനിക്കും യാത്രക്കാർക്കും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനാണ് മീറ്ററിനോട് ചേർന്ന് പൈപ്പും ടാങ്കും സ്ഥാപിച്ചത്.നാല് ഇഞ്ച് പി.വി.സി. പൈപ്പ് ഉപയോഗിച്ച്  അഞ്ച് ലീറ്റർ വെള്ളം കൊള്ളുന്ന ടാങ്ക് നിർമിച്ച് ഇതിൽ ഒരു ടാപ്പും ഘടിപ്പിച്ച് യാത്ര കാർക്ക് ഹാൻഡ് വാഷു നൽകും.മാസ്ക് ധരിച്ച് മാത്രമേ യാത്ര അനുവധിക്കുകയുള്ളു