29 March 2024 Friday

ദിവസവേതനം 1500 രൂപയാക്കണം: തൃശൂരില്‍ നഴ്സുമാരുടെ പണിമുടക്ക്

ckmnews

ദിവസവേതനം 1500 രൂപയാക്കണം: തൃശൂരില്‍ നഴ്സുമാരുടെ പണിമുടക്ക്


തൃശൂര്‍∙ പ്രതിദിന വേതനം 1500 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ ജില്ലയില്‍ നഴ്സുമാരുടെ പണിമുടക്ക്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് സമരം ചെയ്യുന്നത്. ഒപി ബഹിഷ്ക്കരിക്കും. അടിയന്തര സേവനത്തിനുള്ള നഴ്സുമാര്‍ മാത്രം ജോലി ചെയ്യും.

രാവിലെ 10ന് പ്രതിഷേധ റാലി ആരംഭിക്കും. കലക്ടറേറ്റ് പടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തും. അതേസമയം, തൃശൂർ ജില്ലയിൽ നഴ്സുമാർ പ്രഖ്യാപിച്ച പണിമുടക്കിനെതിരായ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.