25 April 2024 Thursday

സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയ മലയാളി വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് ഒമാനില്‍ മരിച്ചു

ckmnews

സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയ മലയാളി വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് ഒമാനില്‍ മരിച്ചു


മസ്കറ്റ്: സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയ മലയാളി വീട്ടമ്മ ഒമാനില്‍ മരിച്ചു. മലപ്പുറം എടപ്പാൾ അയലക്കാട് ചിറക്കൽ ഖദീജ (60) ആണ് ഹൃദയാഘാതം മൂലം ഒമാനിലെ സുവൈക്കിൽ മരണപ്പെട്ടത്. സന്ദർശന വിസയിൽ മകളുടെ അടുക്കൽ വന്നതായിരുന്നു. മക്കൾ - അസ്‍മ, സൈനബ. മരുമക്കൾ - ഇസ്മായിൽ (സുവൈക്ക് ഫൈസൽ ഷോപ്പിംഗ് സെന്റർ ഉടമ), ഖാലിദ്.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു