20 April 2024 Saturday

സിആർ7 മീൻവണ്ടിയിൽ പരിശോധന:കണ്ടെത്തിയത് വൻ കഞ്ചാവ് ശേഖരം 100 പാക്കറ്റുകളിലായി 150 കിലോ കഞ്ചാവ് കടത്തിയ സംഘം പിടിയിൽ

ckmnews

സിആർ7 മീൻവണ്ടിയിൽ പരിശോധന:കണ്ടെത്തിയത് വൻ കഞ്ചാവ് ശേഖരം


100 പാക്കറ്റുകളിലായി 150 കിലോ കഞ്ചാവ് കടത്തിയ സംഘം പിടിയിൽ


പാലക്കാട്: മീൻ വണ്ടിയിൽ കടത്താൻ ശ്രമിച്ച 150 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. പാലക്കാട് വാളയാറിലാണ് വൻ കഞ്ചാവ് വേട്ട നടന്നത്. മീൻ വണ്ടിക്കുള്ളിൽ 100 പാക്കറ്റുകളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തമിഴ്നാട് സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ആന്ധ്രയിൽ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്നു എന്നാണ് ഇവരുടെ മൊഴി. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. സി ആർ സെവൻ എന്ന് പേരിട്ട മീൻവണ്ടിയിലാണ് സംഘം കഞ്ചാവ് കടത്താൻ ശ്രമിച്ചത്.