20 April 2024 Saturday

പെരുമ്പടപ്പിൽ പി എസ് സി ചെയർമാൻെറ വീട്ടിലേക്ക് മാര്‍ച്ച് 60 ഓളം പേർക്കെതിരെ പോലീസ് പേർക്കെതിരെ കേസെടുത്തു

ckmnews

പെരുമ്പടപ്പിൽ പി എസ് സി ചെയർമാൻെറ വീട്ടിലേക്ക് മാര്‍ച്ച്


60 ഓളം പേർക്കെതിരെ പോലീസ് പേർക്കെതിരെ കേസെടുത്തു


എരമംഗലം:പെരുമ്പടപ്പിൽ പി എസ് സി ചെയർമാൻെറ വീട്ടിലേക്ക് പ്രതിപക്ഷ സംഘടനകൾ  നടത്തിയ മാർച്ചിൽ 60 ഓളം പേർക്കെതിരെ പോലീസ് പേർക്കെതിരെ കേസെടുത്തു.പി എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട യുവാവ് ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തിൽ പ്രതിഷേധിച്ച് പി എസ് സി ചെയർമാൻ അഡ്വക്കറ്റ് എം കെ സക്കീറിന്റെ  വസതിയിലേക്ക് വിവിധ സംഘടനകള്‍ നടത്തിയ   മാര്‍ച്ചില്‍ വ്യാപകമായി സംഘര്‍ഷമുണ്ടായിരുന്നു.കെ എസ് യു മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പോലീസ് ലാത്തിവീശിയതിനെ തുടര്‍ന്ന് നിരവധി പേേർക്ക് പരിക്കേറ്റു.കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്,ജില്ലാ പ്രസിഡന്റ് ഹാരിസ് മൂതൂർ, കെ പി സി സി അംഗം അഡ്വ:ശിവരാമൻ പൊന്നാനി എന്നിവർ ഉൾപ്പെടെ ഇരുപതോളം പേർക്കാണ് പരിക്കേറ്റത്.തിങ്കളാഴ്ച ഉച്ചയോടെ നടന്ന പ്രതിഷേധ മാർച്ച് പി എസ് സി ചെയർമാന്റെ വസതിക്ക് ഇരുന്നൂറ് മീറ്റർ അകലെവെച്ച് പെരുമ്പടപ്പ് സി ഐ അൽത്താഫാലി,ചങ്ങരംകുളം സി ഐ ബഷീർ ചിറക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടയുകയായിരുന്നു.ഇതോടെ പോലീസും കെ എസ് യു. പ്രവർത്തകരും തമ്മിൽ ഏറെനേരം ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി.തുടർന്നായിരുന്നു പോലീസ് ലാത്തിവീശിയത്.സംസ്ഥാന പ്രസിഡന്റ്‌ അഭിജിത്തിൻ്റെ ഉദ്‌ഘാടന പ്രസംഗത്തിന് ശേഷമാണ്  പോലീസ് ലാത്തിവീശിയത്.കെ എസ് യു ജില്ലാ നേതാക്കളായ ടി പി അസ്ദാഫ്, ഹക്കീം പെരുമുക്ക്, നിയാസ് കോഡൂർ, ജസീൽ, അബ്ദുറഹിമാൻ, ശിബിൽ മാറഞ്ചേരി, ആസിഫ് പൂക്കരത്തറ, മുഹമ്മദ് അജ്മൽ, ഇജാസ്, ജയദേവ് തുടങ്ങിയവർക്കും പരിക്കേറ്റു.പരിക്കേറ്റവരെ പെരുമ്പടപ്പ്,എടപ്പാൾ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.