23 April 2024 Tuesday

പെരുമ്പിലാവില്‍ യുവാവിനെ കിടപ്പ്മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ckmnews

പെരുമ്പിലാവിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 


പെരുമ്പിലാവ്:അക്കിക്കാവ് കോലഴിക്കുന്ന് പറമ്പിൽ പീടികയിൽ മുഹമ്മദാലിയുടെ മകൻ  നൗഷാദ് (28)നെയാണ്  വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച രാത്രി വീട്ടിലെ കിടപ്പുമുറിയിൽ ആണ് നൗഷാദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്, 

പെരുമ്പിലാവ് അറക്കലിൽ ബേക്കറി ജീവനക്കാരനാണ്.കുന്നംകുളം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം പരുവക്കുന്ന് ജുമാമസ്ജിദ് ഖബറസ്ഥാനിൽ ഖബറടക്കം നടത്തി.മാതാവ്: കുൽസുമ്മ.

ഭാര്യ.ഷാഹിന

മക്കൾ ; അൻസിൽ, നിസ്മൽ.