19 April 2024 Friday

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് കഥാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ആഷിബ സി ബി

ckmnews

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് കഥാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി  ആഷിബ സി ബി 


ചങ്ങരംകുളം:കോഴിക്കോട് ആരംഭിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം അറബിക് കഥാ രചനാ മത്സരത്തിൽ പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസിലെ പ്ലസ്ടു വിദ്യാർത്ഥിനി ആഷിബ സി.ബി  എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.നന്നംമുക്ക് ചങ്ങരത്ത് വളപ്പിൽ സിഎം ബഷീറിന്റെയും അനീഷയുടെയും മകളായ ആഷിബ പ്ലസ് വൺ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിട്ടുണ്ട്.കലോത്സവത്തിൽ മികച്ച വിജയം നേടിയ ആഷിബയെ  അധ്യാപകരും   മാനേജ്മെന്റും രക്ഷാകർതൃസമിതിയും  അഭിനന്ദിച്ചു.