29 March 2024 Friday

കോൺഗ്രസ്സ് കടവല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാനോഹരണവും ആദരവും സംഘടിപ്പിച്ചു

ckmnews

കോൺഗ്രസ്സ് കടവല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാനോഹരണവും ആദരവും സംഘടിപ്പിച്ചു


പെരുമ്പിലാവ് :കോൺഗ്രസ്സ് കടവല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ

സ്ഥാനോഹരണവും ആദരവും സംഘടിപ്പിച്ചു.പെരുമ്പിലാവ് ക്രൗൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായി ഹക്കീം എം എച്ച് ചുമതലയേറ്റെടുത്തു.തുടർന്ന് സാമൂഹ്യ സേവനത്തിന് ഡോക്ടറേറ്റ് നേടിയ ഷാജി പി കാസ്മി , അഖിലേന്ത്യ കിസാൻ കോൺഗ്രസ്സ് എറണാകുളം ജില്ല ജനറൽ സെക്രട്ടറി കെ.സി. സുനീഷ് എന്നിവർക്ക് ആദരവും നൽകി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ഫൈസൽ കാഞ്ഞിരപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി. മെമ്പർ ജോസഫ് ചാലിശ്ശേരി ചടങ്ങുകളുട ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ.പി. സരിൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. സെക്രട്ടറി ബിജോയ് ബാബു,കുന്നംകുളം ബ്ലോക്ക് പ്രസിഡന്റ് കെ ജയശങ്കർ , യൂത്ത് കോൺഗ്രസ്സ് നേതാക്കളായ മഹേഷ് എം.എം, അഫ്സൽ ടി.എം., മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.കമറുദ്ധീൻ ,കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് സി കെ  സുലൈമാൻ എന്നിവർ  സംസാരിച്ചു.