25 April 2024 Thursday

പെണ്‍മിത്രയുടെ പുതിയ സംരംഭമായ ഇക്കോ ഷോപ്പ് പ്രവര്‍ത്തനം തുടങ്ങി

ckmnews

*പെൺമിത്രയുടെ പുതിയ സംരംഭമായ "പെൺമിത്ര ഇക്കോ ഷോപ്പ് " നാടിനായ് സമർപ്പിച്ചു*.


ചങ്ങരംകുളം:പെണ്‍മിത്രയുടെ പുതിയ സംരംഭമായ ഇക്കോ ഷോപ്പ് പ്രവര്‍ത്തനം തുടങ്ങി.പാവിട്ടപ്പുറത്ത് കാർഷിക വസ്തുക്കളുടെ വിപണനം ലക്ഷ്യം വെച്ചാണ് " പെൺമിത്ര ഫാമേഴ്സ് ക്ലബ്ബ് - കോക്കൂരിന്റെ നേതൃത്വത്തിൽ പെൺമിത്ര എക്കോ ഷോപ്പ്  പ്രവർത്തനമാരംഭിച്ചത്. ആലങ്കോട് പഞ്ചായത്ത്  വൈസ് പ്രസിഡണ്ട് അൻവർ മാനംകണ്ടത്ത് ഷോപ്പ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മൗലവി, മുഹമ്മദ് ഉമരി, മജീദ് പാവിട്ടപ്പുറം തുടങ്ങിയ പ്രമുഖർ പങ്കെടുത്ത് സംസാരിച്ചു.പ്രദേശത്തെ കർഷകരുas കാർഷിക ഉല്പന്നങ്ങൾക്ക് മാർക്കറ്റ് കണ്ടെത്താനും മായം കലരാത്ത ഗുണനിലവാരമുള്ള ഉല്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുംകഴിയുമെന്ന ശുഭാപ്തിവിശ്വാസത്തോടെയാണ് പെൺമിത്ര ഈ സംരംഭത്തിന് തുടക്കം കുറിച്ചത്.