29 March 2024 Friday

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച പിക്കപ്പ് വാൻ ലോറിക്ക് പിറകിലിടിച്ച് 10 വയസുകാരൻ മരിച്ചു:അഞ്ച് പേർക്ക് പരിക്ക്

ckmnews

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച പിക്കപ്പ് വാൻ ലോറിക്ക് പിറകിലിടിച്ച് 10 വയസുകാരൻ മരിച്ചു:അഞ്ച് പേർക്ക് പരിക്ക്


പൊന്നാനി:ശബരിമല തീർത്ഥാടകർ സഞ്ചരിച്ച പിക്കപ്പ് വാൻ ലോറിക്ക് പിറകിലിടിച്ച് 10 വയസുകാരൻ മരിച്ചു.അഞ്ച് പേർക്ക് പരിക്കേറ്റു.ചാവക്കാട് പൊന്നാനി ദേശീയപാതയിൽ ആനപ്പടി പെട്രോൾ പമ്പിന് സമീപത്ത് ബുധനാഴ്ച പുലർച്ചെയാണ് അപകടം.ശബരിമല തീർത്ഥാടനം കഴിഞ്ഞ് വരികയായിരുന്ന കർണ്ണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന ലയ്ലാൻഡ് ദോസ്ത് പിക്കപ്പ് ഇൻസുലേറ്റ് ലോറിക്ക് പിറകിലിടിച്ചാണ് അപകടം.അപകടത്തിൽ കർണാടക ദർവാട് സെയ്താപൂർ സ്വദേശി സുമിത് പാണ്ഡെ (10) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മല്ലികാർജുൻ, നിഖിൽ പാണ്ഡെ, ആകാശ് രാമപ്പ, വിശ്വനാഥൻ, സുശാന്ത്  എന്നിവരെ പരിക്കുകളോടെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.