24 April 2024 Wednesday

സ്ഥാപനത്തിന് തീയിട്ട സാമൂഹ്യവിരുദ്ധരെ പിടികൂടണം:കെഎംപിയു

ckmnews



ചങ്ങരംകുളം: കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയംഗം പ്രഗിലേഷിന്റെ എരമംഗലത്ത് പ്രവര്‍ത്തിക്കുന്ന ശോഭ ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനത്തിന് രാത്രിയുടെ മറവില്‍ തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ച സാമൂഹ്യവിരുദ്ധരെ ഉടന്‍ പിടികൂടണമെന്ന് കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കാനും തീരുമാനിച്ചു. നാട്ടില്‍ സമാധാനന്തരീക്ഷം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ആക്രമണമാണിതെന്നും കൃത്യം നടത്തിയവരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും യൂണിയന്‍ സംസ്ഥാന കമ്മിറ്റിയും ആവശ്യപ്പെട്ടു. യൂണിയന്‍ കോര്‍ കമ്മിറ്റി ചെയര്‍മാന്‍ വി സെയ്ത്, സംസ്ഥാന ട്രഷറര്‍ ഷാഫി ചങ്ങരംകുളം, മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ആഷിക്ക് നന്നംമുക്ക്, സെക്രട്ടറി പ്രേമദാസ്, ഷുഹൈബ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.