29 March 2024 Friday

ഓണ്‍ലൈന്‍ മത്സരത്തില്‍ വിജയിച്ചവര്‍ക്ക് സമ്മാനം വിതരണം ചെയ്തു

ckmnews

ഓണ്‍ലൈന്‍ മത്സരത്തില്‍ വിജയിച്ചവര്‍ക്ക് സമ്മാനം വിതരണം ചെയ്തു


ചങ്ങരംകുളം:ലോക്ക് ഡൗൺ കാലത്ത് സർഗ്ഗശേഷിയെ ഉണർത്താം എന്ന ആശയത്തില്‍ എംഎസ്എഫ് നന്നംമുക്ക് പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ മത്സരത്തിലെ വിജയികൾക്കുള്ള ഉപഹാരം നൽകി.വിജയികളുടെ വസതിയിൽ പോയാണ് ഉപഹാരം നൽകി അഭിനന്ദനങ്ങൾ അറിയിച്ചത്.യൂത്ത് ലീഗ് ന്നംമുക്ക് പഞ്ചായത്ത്‌  ട്രഷറർ ഷഹീർ അമയിൽ ഉപഹാരം നൽകി ഉദ്ഘാടനം ചെയ്തു.എംഎസ്എഫ് നന്നംമുക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ മഹ്‌റൂഫ് പള്ളിക്കര , ജനറൽ സെക്രട്ടറി റിസാൽ നരണിപ്പുഴ, റഹൂഫ് അയിനിചോട്, അൻസാർ, അൻവർ, ഷബീബ്, നാ സിക്, സാലിഹ്,അൽത്താഫ് എന്നിവർ പങ്കെടുത്തു.