23 April 2024 Tuesday

പുരമുണ്ടേക്കാട് മഹാദേവ ക്ഷേത്രത്തിലെ ഭാഗവത യഞ്ജത്തിനു സമപ്തിയായി

ckmnews

പുരമുണ്ടേക്കാട്  മഹാദേവ ക്ഷേത്രത്തിലെ ഭാഗവത യഞ്ജത്തിനു സമപ്തിയായി


എടപ്പാൾ: ഭാഗവത യഞ്ജത്തിനു സമപ്തിയായി

പുരമുണ്ടേക്കാട് മഹാദേവ ക്ഷേത്രത്തിൽ നടന്നു വന്നിരുന്ന ഭാഗവത സപ്താഹം സമംഗളം സമാപിച്ചു. യഞ്ജചാര്യൻ കണ്ടമംഗലം നന്ദകുമാർ നമ്പൂതിരിയുടെ അനുഗ്രഹ പ്രഭാഷണത്തോടെയാണ് യഞ്ജo സമാപിച്ചത്. നരസിംഹാ അവതാരം,  കൃഷ്ണാ അവതാരം, രുഗ്മിണി സ്വയംവരം, കുചേലവൃത്തം തുടങ്ങിയവ വൻ ഭക്തജന പങ്കാളിത്തത്തോടെ കൊണ്ടാടുകയുണ്ടായി. യഞ്ജദിവസങ്ങിൽ എല്ലാം ഭക്തജനങ്ങൾക്ക് അന്നദാ നവും ഉണ്ടായി. മുൻ ഗുരുവായൂർ മേൽശാന്തിമാരായിരുന്ന തേക്കിനിയേടത്ത് കേശവൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, കവുപ്ര നാരായണൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.