20 April 2024 Saturday

പുതുവത്സര ദിനത്തിൽ ലഹരി വിരുദ്ധ സന്ദേശവുമായി ട്രോമ കെയർ ചങ്ങരംകുളം യൂണിറ്റ്

ckmnews

പുതുവത്സര ദിനത്തിൽ ലഹരി വിരുദ്ധ സന്ദേശവുമായി ട്രോമ കെയർ ചങ്ങരംകുളം യൂണിറ്റ്


ചങ്ങരംകുളം:പുതുവത്സര ദിനത്തിൽ ലഹരി വിരുദ്ധ സന്ദേശവുമായി മലപ്പുറം ജില്ലാ ട്രോമ കെയർ ചങ്ങരംകുളം സ്റ്റേഷൻ യൂണിറ്റ്.രാത്രി 10 മണിയോടെ ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലാണ് ലഹരി വിരുദ്ധ സന്ദേശം ഉൾകൊള്ളുന്ന ലഘുലേഖ വിതരണവും രാത്രി കാല യാത്രക്കാർക്കും ഡ്രൈവർമാർക്കും ചുക്ക് കാപ്പി വിതരണവും നടത്തി.പുതുവത്സരത്തിൽ ലഹരിക്ക് അടിമപ്പെടുന്ന യുവതലമുറയെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രോമകെയർ ഭാരവാഹികൾ പരിപാടി സംഘടിപ്പിച്ചത്‌