25 April 2024 Thursday

ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ ആലംകോട് യൂണിറ്റ് കൺവെൻഷൻ നടത്തി

ckmnews

ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ ആലംകോട് യൂണിറ്റ് കൺവെൻഷൻ നടത്തി


ചങ്ങരംകുളം:ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ ആലംകോട് യൂണിറ്റ് കൺവെൻഷൻ ചിയ്യാനൂർ ഗവ :എൽ പി സ്കൂളിൽ നടന്നു.ജില്ലാ ജോയിന്റ് സെക്രട്ടറി ദിലീപ് വള്ളിക്കുന്ന് ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ കെ പി അശോകൻ അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ്‌ സി വി ചന്ദ്രിക സംഘടന റിപ്പോർട്ട്‌ അവതരിപ്പിച്ചു.ഏരിയ പ്രസിഡന്റ്‌ എം വി നാസർ, ഏരിയ സെക്രട്ടറി കെ കെ കമ്മുണ്ണി,വി പി അബ്ദുൽ ഖാദർ, കെ പി രാജി, റംല , മോഹൻദാസ് വട്ടംകുളം , വിജയൻ തവനൂർ, പ്രീത് എടപ്പാൾ, എൻ ഷൈനി,ധനലക്ഷ്മി ആലംകോട്, പി പ്രസന്ന 

എന്നിവർ സംസാരിച്ചു