29 March 2024 Friday

ബൈക്ക് പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി തർക്കം; കുത്തേറ്റ യുവാവ് മരിച്ചു, സുഹൃത്ത് ചികിത്സയിൽ

ckmnews

ബൈക്ക് പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി തർക്കം; കുത്തേറ്റ യുവാവ് മരിച്ചു, സുഹൃത്ത് ചികിത്സയിൽ


മേപ്പാടി∙ വയനാട് മേപ്പാടിയിൽ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. മേപ്പാടി കുന്നമംഗലംവയൽ സ്വദേശി മുർഷിദ് ആണ് മരിച്ചത്. പ്രതി രൂപേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി, വയറിൽ ഗുരുതരമായി കുത്തേറ്റ മുർഷിദിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് മരണം. 

മേപ്പാടി കർപ്പൂരക്കാട് വച്ചാണ് സംഭവം. ബൈക്ക് പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. മുർഷിദിന്റെ സുഹൃത്തായ സിദ്ധാർഥ് ഒരു കടയുടെ മുന്നിൽ ബൈക്ക് പാർക്ക് ചെയ്തിരുന്നു. ഇതു ചോദ്യം ചെയ്ത് രൂപേഷും സംഘവുമെത്തി. രൂപേഷ് ബൈക്കിന്റെ താക്കോൽ ഊരിയെടുത്തെറിഞ്ഞു. ഇതുചോദ്യം ചെയ്ത് മുർഷിദും മറ്റൊരു സുഹൃത്തായ നിഷാദും കൂടി സ്ഥലത്തെത്തി. പിന്നാലെ തർക്കവും കയ്യാങ്കളിയുമുണ്ടായി. ഇതിനിടെ രൂപേഷ് മുർഷിദിന്റെ കുത്തുകയായിരുന്നു. നിഷാദിനും കുത്തേറ്റിരുന്നു. ഇയാൾ ചികിത്സയിലാണ്.