24 April 2024 Wednesday

കേരള മുസ്‌ലിം ജമാഅത്ത് പുന:സംഘടന കൗൺസിലുകൾക്ക് പ്രൗഢ തുടക്കം

ckmnews

കേരള മുസ്‌ലിം ജമാഅത്ത് പുന:സംഘടന കൗൺസിലുകൾക്ക് പ്രൗഢ തുടക്കം


എടപ്പാൾ :കേരള മുസ്‌ലിം ജമാഅത്ത് യൂനിറ്റ് പുന:സംഘടന  കൗൺസിലുകൾക്ക് പ്രൗഢ തുടക്കം. ജില്ലാ ഉദ്ഘാടനം എടപ്പാൾ സോണിലെ തെങ്ങിൽ യൂനിറ്റിൽ ജില്ലാ ജന: സെക്രട്ടറി പി.എം. മുസ്തഫ കോഡൂർ നിർവ്വഹിച്ചു. ഈ മാസം 20 നുള്ളിൽ ജില്ലയിലെ 1227 യൂണിറ്റിലും കരുത്തുറ്റ സാരഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള കൗൺസിലുകൾ നടക്കും. പ്രാസ്ഥാനിക കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും പ്രബോധന പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനുമായി മുഴുവൻ യൂണിറ്റിലും ദഅവ മിഷനും രൂപീകരിക്കും. യൂനിറ്റ് പ്രസിഡണ്ട് അബ്ദുള്ളക്കുട്ടി മുസ്‌ലിയാർ  അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി കെ എം സഖാഫി ഇരിങ്ങല്ലൂർ ക്ലാസിന് നേതൃത്വം നൽകി. സയ്യിദ് എച്ച് ഐ കെ തങ്ങൾപ്രാർത്ഥന നടത്തി. വാരിയത്ത് മുഹമ്മദലി, എം കെ ഹസ്സൻ നെല്ലിശ്ശേരി, സി വി ഹംസ ദാരിമി,എൻ.വി.സൈനുദ്ദീൻ അബ്ദുല്ലത്തീഫ് എന്നിവർ പ്രസംഗിച്ചു.