19 April 2024 Friday

വെഞ്ഞാറമൂടിലെ ഇരട്ട കൊലപാതകം:ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

ckmnews

*വെഞ്ഞാറമൂടിലെ ഇരട്ടക്കൊലപാതകം; ഡിവൈഎഫ്ഐ പ്രതിഷേധിച്ചു*


എടപ്പാൾ:തിരുവനന്തപുരം വെഞ്ഞാറമൂടിൽ ഡി വൈ എഫ് ഐ പ്രവർത്തകരെ  വെട്ടിക്കൊലപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധ പ്രകടനം നടത്തി.ചങ്ങരംകുളം, എടപ്പാൾ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ പ്രകടനം നടന്നു.കാലടി, മൂർച്ചിറ ഡിവൈഎഫ്ഐ യൂണിറ്റിന് കീഴിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന്  കാലടി യൂണിറ്റ് സെക്രട്ടറി പി കെ ഫൈസൽ, കാലടി യൂണിറ്റ് പ്രസിഡണ്ട് ഹക്കീം മേലേതിൽ മൂർച്ചിറ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി മുസ്തഫ കാലടി, ലോക്കൽ കമ്മിറ്റി അംഗം എൻ വി ചന്ദ്രൻ  നേതൃത്വം നൽകി.