Alappuzha
ആലപ്പുഴയിൽ പൊലീസ് ജീപ്പിടിച്ച് രണ്ടു യുവാക്കൾ മരിച്ചു; അപകടം ഇന്ന് പുലർച്ചെ
ആലപ്പുഴയിൽ പൊലീസ് ജീപ്പിടിച്ച് രണ്ടു യുവാക്കൾ മരിച്ചു; അപകടം ഇന്ന് പുലർച്ചെ
ആലപ്പുഴ∙ തലവടി തണ്ണീർമുക്കം റോഡിൽ പൊലീസ് ജീപ്പിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.30നാണ് അപകടം. ആലപ്പുഴ ഡിസിആർബി ഡിവൈഎസ്പിയുടെ ജീപ്പാണ് ഇടിച്ചത്. ഡ്രൈവർ മാത്രമാണ് ജീപ്പിലുണ്ടായിരുന്നതെന്നാണ് വിവരം. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ ബീച്ചിൽ പുതുവത്സരാഘോഷത്തിനെത്തിയതായിരുന്നു യുവാക്കൾ. പൊലീസ് അന്വേഷണം ആരംഭിച്ചു.