16 April 2024 Tuesday

പുതുവര്‍ഷം പിറന്നു:2023നെ വരവേറ്റ് നാടും നഗരവും ആഘോഷത്തില്‍

ckmnews

പുതുവര്‍ഷം പിറന്നു:2023നെ വരവേറ്റ് നാടും നഗരവും ആഘോഷത്തില്‍


കോഴിക്കോട്: പുത്തൻ പ്രതീക്ഷകളുമായി 2022നെ യാത്രയാക്കി ലോകത്ത് പുതുവർഷം പിറന്നു. കേരളത്തിൽ ഫോർട്ട് കൊച്ചിയിലും കോവളത്തും ഉൾപ്പെടെ വിപുലമായ ആഘോഷങ്ങൾ നടന്നു. കോവിഡ് മഹാമാരിയുടെ നിഴൽവീണ രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം നാടും നഗരവും ആഘോഷപൂർവമാണ് പുതുവർഷത്തെ വരവേറ്റത്.പസഫിക് ദ്വീപ് രാജ്യമായ കിരിബാത്തിയാണ് 2023-നെ ആദ്യം സ്വാഗതം ചെയ്തത്. തൊട്ടുപിന്നാലെ ന്യൂസീലാൻഡ്, ഓസ്ട്രേലിയ, ഫിജി, പപ്പുവ ന്യൂ ഗിനിയ തുടങ്ങിയ ദ്വീപുകളിലുമാണ് യഥാക്രമം പുതുവർഷമെത്തിയത്.


കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം കേരളത്തിൽ പൊതുസ്ഥലങ്ങളിലെ പുതുവത്സരാഘോഷം രാത്രി പത്ത് വരെയായി നിയന്ത്രിച്ചിരുന്നു. എന്നാൽ ഇത്തവണ രാത്രി 12 വരെ മിക്കയിടങ്ങളിലും വിപുലമായ ആഘോഷങ്ങൾക്ക് വേദിയായി. ഫോർട്ട് കൊച്ചിയിൽ പപ്പാഞ്ഞി കത്തിക്കൽ ജനങ്ങൾ ആഘോഷമാക്കി. കോവളത്ത് ഡിജെ പാർട്ടി ലഹരിയിലായിരുന്നു പുതുവർഷാഘോഷം. എല്ലായിടങ്ങളിലും പോലീസിന്റെ കർശന സുരക്ഷാ വലയത്തിലായിരുന്നു ആഘോഷങ്ങൾ