29 March 2024 Friday

ആലപ്പുഴ സമാന്തര ബൈപ്പാസ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ചു

ckmnews

ആലപ്പുഴ : ആലപ്പുഴയിൽ സമാന്തര ബൈപാസ് നിർമാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി രാജ്കുമാർ ശർമ (22) ആണ് മരിച്ചത്. ബീച്ചിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് സമീപം ആണ് അപകടം നടന്നത്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്