25 April 2024 Thursday

സ്കീം വർക്കേഴ്സ് സംയുക്ത സമിതിയുടെ സമര പ്രചരണ വാഹന ജാഥയ്ക്ക് എടപ്പാളിൽ സ്വീകരണം നൽകി

ckmnews



എടപ്പാൾ: സ്കീം വർക്കേഴ്സ് സംയുക്ത സമിതി ( സി ഐ ടി യു )യുടെ സമര പ്രചരണ വാഹന ജാഥയ്ക്ക് എടപ്പാളിൽ സ്വീകരണം നൽകി. സ്കീം വർക്കേഴ്സിനെ തൊഴിലാളികളായി അംഗീകരിക്കുക തൊഴിലിനും കൂലിക്കും സംരക്ഷണം നൽകുക ഇ എസ് ഐ  പി എഫ് ആനുകൂല്യങ്ങൾ  നൽകുക സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യമുയത്തിയാണ് ജാഥ. ധനലക്ഷ്മി അധ്യക്ഷത വഹിച്ച സ്വീകരണ യോഗത്തിൽ സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം  അഡ്വക്കേറ്റ് എംബി ഫൈസൽ, ജാഥ ക്യാപ്റ്റൻ കെ.പി.വിജയ, വൈസ് ക്യാപ്റ്റൻ കെ. ശാലിനി, മാനേജർ ഷൈലജ മണി കണ്ഠൻ ,ബബിത, എം.മുരളീധരൻ പ്രസംഗിച്ചു,