29 March 2024 Friday

എസ് പി സി ത്രിദിന ക്യാമ്പ് സമാപിച്ചു

ckmnews

തവനൂർ: സുസ്ഥിര വികസനം, സുരക്ഷിത ജീവിതം  എന്ന വിഷയം ആസ്പദമാക്കി കെ എം ജി വി എച്ച് എസ് എസ് SPC  യൂണിറ്റ് നടത്തി വന്ന ത്രി ദിന ക്യാമ്പ് സമാപിച്ചു. സുസ്ഥിര വികസനത്തിന് കേഡറ്റുകൾ വഹിക്കേണ്ട നേതൃപരമായ പങ്ക് ബോധ്യപ്പെടുത്തിയാണ് ക്യാമ്പ് സമാപിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ എടശ്ശേരി ഉദ്ഘാടനം ചെയ്തു. തവനൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡങ് കമ്മിറ്റി ചെയർമാൻ ലീഷ അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം എസ് ഐ വാസുണ്ണി

മുഖ്യ പ്രഭാഷണം നടത്തി.PTA പ്രസിഡൻ്റ് ശ്രീനിവാസൻ, ഉണ്ണികൃഷ്ണൻ മാഷ്, ലിജ ഹരിദാസ്, ഉമറുൽ ഫാറൂഖ്, Hss പ്രിൻസിപ്പൽ ഗോപി, ഹെഡ് മാസ്റ്റർ പ്രേംരാജ് എന്നിവർ സംബന്ധിച്ചു.