29 March 2024 Friday

സ്‌കൂൾ കലോത്സവ രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും

ckmnews

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ രജിസ്ട്രേഷൻ ഉദ്ഘാടനം കോഴിക്കോട്‌ ഗവ. മോഡൽ ഹയർസെക്കന്ററി സ്കൂളിൽ 2023 ജനുവരി 2 തിങ്കളാഴ്ച 11 മണിയ്ക്ക് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. പ്രസ്തുതചടങ്ങിൽ രജിസ്ട്രേഷൻ കമ്മിറ്റി ചെയർമാനും തിരുവമ്പാടി എം.എൽ.എ. യുമായ ലിന്റോജോസഫ് അധ്യക്ഷത വഹിക്കും. ചടങ്ങിൽ കലോത്സവത്തിന്റെ ഡയറക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷൻ കെ ജീവൻബാബു ഐ.എ.എസ്. ജനറൽകൺവീനർ സി.എ. സന്തോഷ്,ഡോ. അനിൽ പി.എം. ആർ.ഡി.ഡി. കോഴിക്കോട്, ശ്രീ. മനോജ്കുമാർ.സി , ഡി.ഡി.ഇ. കോഴിക്കോട് തുടങ്ങിയവരുടെ സാന്നിധ്യമുണ്ടാകും.കലോത്സവത്തിലെ അപ്പീലുകൾ സംബന്ധിച്ച ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. സ്കൂൾ കലോത്സവം ആർഭാടത്തിനും അനാരോഗ്യകരമായ കിടമത്സരത്തിനും വേദിയാകരുത്. കലോത്സവത്തിലെ വിജയമല്ല, പങ്കാളിത്തമാണു പ്രധാനമെന്ന നിരീക്ഷണം പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു