23 April 2024 Tuesday

ന്യൂ ഇയർ ആഘോഷങ്ങൾക്കിടെ വർക്കലയിൽ യുവാവ് മുങ്ങി മരിച്ചു

ckmnews

വർക്കല ; ന്യൂ ഇയർ ആഘോഷങ്ങൾക്കിടെ വർക്കലയിൽ യുവാവ് മുങ്ങി മരിച്ചു. ബെംഗളൂരു സ്വദേശി അരൂപ് ഡെ (33) ആണ് മരിച്ചത്. കുടുംബത്തിനൊപ്പമാണ് ന്യൂ ഇയർ ആഘോഷിക്കാൻ എത്തിയത്. മിറക്കിൾ ബെ റിസോർട്ടിനു സമീപമാണ് സംഭവം ഉണ്ടായത്. കടലിൽ കുളിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു