24 April 2024 Wednesday

പെരുമുക്ക് ഫിനിക്സ് ക്ലബ് ഫുട്ബാൾ ലീഗ് സീസൺ 3 തുടക്കമായി

ckmnews



ചങ്ങരംകുളം:ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഫണ്ട് ശേഖരണാർത്ഥം പെരുമുക്ക് ഫിനിക്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ  വനിത സഹകരണ ബാങ്ക് ചങ്ങരംകുളം വിന്നേഴ്‌സ് ട്രോഫിക്കും ആർക് ലിങ്ക് വളയംകുളം റന്നേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള ഫുട്ബോൾ ടൂർണ്ണമെന്റ് സീസൺ 3 തുടക്കമായി.മൂന്ന് ദിവസത്തോളം നീണ്ട് നിൽക്കുന്ന മത്സരം അലംകോട് പഞ്ചായത്ത് പ്രസിഡന്റ്‌ കെവി ഷഹീർ ഉൽഘാടനം നിർവഹിച്ചു